ആലപ്പുഴ: കഴിഞ്ഞ ദിവസം പാതിരാമണൽ ദ്വീപിനടുത്ത് വച്ച് തീപിടിച്ച ഹൗസ്‌ബോട്ടിൽ നിന്ന് 13 പേരെ രക്ഷിക്കുന്നതിൽ നേതൃത്വം നൽകിയ ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിലെ ജീവനക്കാരനും എൻ.ജി.ഒ സംഘ് ചേർത്തല ബ്രാഞ്ച് കമ്മിറ്റി അംഗവുമായ സി.എൻ ഓമനക്കുട്ടനെ സംഘ് ജില്ലാ സമിതി അഭിനന്ദിച്ചു. മൂന്നാം തവണയാണ് അദ്ദേഹം ഇത്തരത്തിൽ ഒരു രക്ഷാപ്രവർത്തനത്തിന് നേതൃത്വം വഹിക്കുന്നത്. അദ്ദേഹത്തിന് സർക്കാർ തലത്തിൽ പാരതോഷികം നൽകാൻ വകുപ്പ് ജില്ലാ കളക്ടർക്ക് കത്ത് നൽകണമെന്നും വകുപ്പ് തലത്തിൽ സ്‌പെഷ്യൽ ഇൻക്രിമെന്റും ഗുഡ് സർവീസ് എൻട്രിയും നൽകി അഭിനന്ദിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് സി.സുരേഷ് കുമാർ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എ.പ്രകാശ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.ബാബു പിള്ള, സംസ്ഥാന സമിതി അംഗങ്ങളായ ജെ.മഹാദേവൻ, സുമേഷ് ആനന്ദ്, ജില്ലാ പ്രസിഡന്റ് കെ.മധു, ജില്ലാ സെക്രട്ടറി എൽ.ജയദാസ്, ജില്ലാ ട്രഷറർ എസ്.ശ്രീജിത്ത് ജില്ലാ ഭാരവാഹികളായ എൽ.ദിലീപ് കുമാർ, കെ.ആർ. വേണു, സന്തോഷ്, ടൗൺ ബ്രാഞ്ച് സെക്രട്ടറി സി.ടി.ആദർശ് എന്നിവർ സംസാരിച്ചു.