ഹരിപ്പാട്: തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആശാരിപറമ്പ് ശ്രീഭദ്രകാളി അന്നപൂർണേശ്വരി ദേവീക്ഷേത്രത്തിലെ രേവതി മഹോത്സവം 31ന് ആറാട്ടോടെ സമാപിക്കും. ഇന്ന് രാത്രി 7.45ന് എതിരേൽപ്പും ദേശതാലപ്പൊലിയും. 30ന് രാത്രി 8.30ന് നൃത്തനൃത്യങ്ങൾ, 9.30ന് പള്ളിവേട്ട, പള്ളിയുണർത്തൽ, 31ന് വൈകിട്ട് 5ന് പകൽകാഴ്ച വരവ്, സേവ, മുഴുക്കാപ്പ്, നിറമാല, പുഷ്പാഭിഷേകം, 7ന് നാദസ്വരം, 8.30ന് ബാലെ, പുലർച്ചെ 12ന് ആറാട്ട് വരവ്, തുടർന്ന് കൊടിയിറക്ക്, ഗുരുതി എന്നിവ നടക്കും.