jhy

ഹരിപ്പാട്: ജനപ്രതിനിധികൾ ബ്ലോക്ക് പഞ്ചായത്ത് യോഗം ബഹിഷ്കരിച്ച് ധർണ നടത്തി. ലൈഫ് സമ്പൂർണ പാർപ്പിട പദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും നടത്താതെ പദ്ധതി അട്ടിമറിക്കുവാനുള്ള യു. ഡി. എഫ് നേതൃത്വത്തിലുള്ള ഹരിപ്പാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ധർണ. ബ്ലോക്ക് പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ യു.ദിലീപ്, ഒ.എം. ഷെരീഫ്, ബി.ദീപക്, എസ്.അനില എന്നിവരും വീയപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എൻ.പ്രസാദ്‌ കുമാർ, കാർത്തികപള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ജിമ്മി.വി.കൈപ്പള്ളി എന്നിവർ സംസാരിച്ചു.