ഹരിപ്പാട്: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച്‌ സംഘപരിവാറിന്റെ നേതൃത്വത്തിൽ കരുവാറ്റകടുവൻകുളങ്ങര ജംഗ്ഷനിൽ നടന്ന ജനജാഗ്രത സദസ് ബി.ജെ.പി സംസ്ഥാന സമിതി അംഗം ടി.കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ഭാരതീയ വിചാര കേന്ദ്രം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എം.എ കബീർ മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് കെ.സുരേന്ദ്രൻ അദ്ധ്യക്ഷനായി. മുരുകേശൻ പിള്ള സ്വാഗതം പറഞ്ഞു. ഗീരീഷ്.എസ്.വിശ്വനാഥ്, റ്റി.എസ്.ബൈജു, അഡ്വ.ശ്രീകുമാർ, ഷാജി കരുവാറ്റ, പ്രവീൺ കുമാരപുരം, ജിതേഷ് എന്നിവർ സംസാരിച്ചു.