ഹരിപ്പാട്: കള്ളിക്കാട് മുല്ലമഠം മുരുകൻ ദേവീക്ഷേത്രത്തിൽ ഇരട്ട കൊടിമര പ്രതിഷ്ഠാ ചടങ്ങുകളും ഉത്സവവും ആരംഭിച്ചു. ഫെബ്രുവരി മൂന്നിനാണ് ആറാട്ട് . ഇന്ന് വൈകീട്ട് കലശപൂജ, ആറിന് അൻപൊലിയും നേർച്ചതാലവും. വ്യാഴാഴ്ച രാവിലെ 10.05 നും 10.40 നും മദ്ധ്യേ ഇരട്ട ധ്വജപ്രതിഷ്ഠ. 12.30ന് അന്നദാനം. രാത്രി എട്ടിന് ഉത്സവത്തിന് കൊടിയേറും. തന്ത്രി കെ.ഭദ്രദാസ് ഭട്ടതിരി മുഖ്യകാർമികനാകും. വെള്ളിയാഴ്ച രാവിലെ 5.30-ന് മഹാഗണപതിഹവനം, വൈകീട്ട് ആറിന് അൻപൊലിയും നേർച്ചതാലവും. അശ്വതി ഉത്സവ ദിവസമായ ഫെബ്രുവരി ഒന്നിന് ഉച്ചക്ക് 12.30ന് തിരുമുടി എഴുന്നള്ളത്ത്, 1.30-ന് അന്നദാനം, 6.30-ന് അൻപൊലിയും നേർച്ചതാലവും, 8.30ന് കളമെഴുത്തും പാട്ടും. രണ്ടിന് രാവിലെ 11-ന് തിരുമുടിക്ക് മുൻപിൽ വൻപായസം, വൈകീട്ട് ഏഴിന് ദേശതാലം, രുദ്രമഹാദേവ-ദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. 8.30ന് തിരുമുടി എഴുന്നള്ളത്തും മുടിപേശും, വെളുപ്പിന് മൂന്നിന് തിരുമുടിക്ക് മുന്നിൽ കുരുതി. സമാപന ദിവസമായ മൂന്നിന് വൈകീട്ട് 3.30ന് പകൽകാഴ്ച, ശൂലംകുത്ത്, കാവടിയാട്ടം. വടക്കേയറ്റത്ത് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. വൈകീട്ട് ആറിന് ആറാട്ടുബലി, ആറാട്ടുകലശം, 6.30ന് ആറാട്ടുപുറപ്പാട്, ആറാട്ട്, ഏഴിന് ആറാട്ട് വരവ്, 7.30ന് കൊടിയിറക്ക്, എട്ടിന് നൃത്തനൃത്ത്യങ്ങൾ, 8.30ന് നൃത്തസംഗീത നാടകം എന്നിവ നടക്കും.