തുറവൂർ:എസ്.എൻ.ഡി.പി.യോഗം കോടംതുരുത്ത് 685-ാം നമ്പർ ശാഖയിലെ സൂര്യനാരായണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവേദിയിൽ ഇന്ന് രാവിലെ 7 ന് ഭാഗവത പാരായണം,11ന് ഗോവിന്ദാഭിഷേകം, ഉച്ചയ്ക്ക് 12ന് പ്രഭാഷണം, 12.30ന് അന്നദാനം, വൈകിട്ട് 6ന് ദീപാരാധന എന്നിവ നടക്കും. നാളെ രാവിലെ 11ന് രുക്മിണി സ്വയംവരം, ഉച്ചയ്ക്ക് ഒന്നിന് സ്വയംവര സദ്യ, വൈകിട്ട് 5ന് സർവൈശ്വര്യപൂജ. യജ്ഞാചാര്യൻ പുന്നപ്ര കൃഷ്ണറാം, യജ്ഞ ഹോതാവ് ദിലീപ് കാര്യമാത്ര എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികം വഹിക്കും. ഫെബ്രുവരി ഒന്നിന് സപ്താഹയജ്ഞം സമാപിക്കും.ക്ഷേത്രത്തിലെെ മകരമാസ രോഹിണി മഹോത്സവം രണ്ടിന് ആരംഭിച്ചു നാലിന് സമാപിക്കും.