വളളികുന്നം: പൗരത്വഭേദഗതി നിയമം രാജ്യത്തെ നിലവിലുള്ള ആരുടെയും പൗരത്വം ഇല്ലാതാക്കാനല്ലെന്ന് ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വചസ്പതി പറഞ്ഞു. വള്ളികുന്നത്ത് പൗരത്വ ഭേദഗതിയെ അനുകൂലിച്ച് നടന്ന ജന ജാഗ്രതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായി​രുന്നു. ബി.ജെ.പി വള്ളികുന്നം ഏരിയാ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം പി എം ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. മാവേലിക്കര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അനിൽ വള്ളികുന്നം , സംസ്ഥാന കൗൺസിൽ അംഗം മധു ചുനക്കര, സുരേഷ് സോപാനം,അഡ്വ സജീവ് കാമ്പിശേരിൽ ഹരിഷ് കാട്ടൂർ, ജി ശ്യാംക്യഷ്ണൻ, സുധി താളിരാടി, സുബിത്ത്, തുടങ്ങിയവർ സംസാരിച്ചു.