ആലപ്പുഴ: ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ നയിക്കുന്ന ദേശരക്ഷാമാർച്ച് 5 ന് ആലപ്പുഴയിൽ നിന്നാരംഭിച്ച് 6ന് ഹരിപ്പാട് സമാപിക്കും അമ്പലപ്പുഴയിലും ഹരിപ്പാടും നടക്കുന്ന പൊതുസമ്മേളനങ്ങളിൽ ബി.ജെ.പി സംസ്ഥാന നേതാക്കൾ പങ്കെടുത്ത് സംസാരിക്കും . ജില്ലാ നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു വെള്ളിയാകുളം പരമേശ്വരൻ , എൽ.പത്മകുമാർ കെ.സോമൻ, ടി.സജീവ്ലാൽ , ഡി.അശ്വനിദേവ്, കൊട്ടാരം ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു .