ചേർത്തല:സർവീസിൽ നിന്ന് 31ന് വിരമിക്കുന്ന ജില്ലാപൊലീസ് മേധാവി കെ.എം.ടോമിക്ക് ജില്ലാ റൈഫിൾസ് അസോസിയേഷൻ യാത്രയയപ്പ് നൽകി. അസോസിയേഷൻ പ്രസിഡന്റായ ജില്ലാ കളക്ടർ എം.അഞ്ജന ഉപഹാരം നൽകി.അസോസിയേഷൻ സെക്രട്ടറി കിരൺമാർഷൽ,വൈസ് പ്രസിഡന്റ് എ.സി.ശാന്തകുമാർ,സെന്റ് മൈക്കിൾസ് കോളേജ് മാനേജർ ഫാ.നെൽസൺ തൈപറമ്പിൽ,എ.എസ്.പി വിവേക് കുമാർ,അഡീഷണൽ എസ്.പി കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.