chunakkara

ചാരുംമൂട്: ചുനക്കര തിരുവൈരൂർ മഹാദേവർ ക്ഷേത്രത്തിൽ പത്ത് നാൾ നീണ്ടു നിൽക്കുന്ന ഉത്സവത്തിന് കൊടിയേറി, ഫെബ്രുവരി 6 ന് ആറാട്ടോടെ സമാപിക്കും.
ചൊവ്വാഴ്ച രാത്രി 7.30 കഴിഞ്ഞ് ക്ഷേത്രതന്ത്രി കീഴ്ത്താമരശേരി മഠത്തിൽ രമേശ് ഭട്ടതിരി ,മേൽശാന്തി ശീരവള്ളി ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. കൊടിയേറ്റ് സമ്മേളനവും ആദരിക്കലും കാഷ് അവാർഡ് വിതരണവും നടന്നു. ഇന്ന് രാവിലെ 6.30 ന് ഭരതർ കളി, 12 ന് ഉത്സവബലി ദർശനം, വൈകിട്ട് 5ന് സംഗീതകച്ചേരി,7 ന് നങ്ങ്യാർ കൂത്ത്, രാത്രി 10 ന് നാടകം എന്നിവ നടക്കും. നാളെ വൈകിട്ട് 5ന് തിരുവൈരുർ മഹാദേവർ പുരസ്കാര സമ്മേളനം ആർ.രാജേഷ്.എം.എ.എ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ദേവസ്വം പ്രസിഡന്റ് യു. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും.അവാർഡ് ജേതാവ് വയലാർ ശരത്ചന്ദ്രവർമ്മയ്ക്ക് ക്ഷേത്രതന്ത്രി രമേശ് ഭട്ടതിരിപ്പാട് പുരസ്കാരം സമ്മാനിക്കും. രാത്രി 9ന് കോമഡി ഷോ. ഉത്സവ ദിനങ്ങളിൽ ആദ്ധ്യാത്മിക പ്രഭാഷണം, കഥകളി ,സംഗീത കച്ചേരി, ഗാനമേള, നാടകം.ഫെബ്രുവരി 6 ന് കരകളിൽ നിന്നുള്ള കെട്ടുകാഴ്ച.