photo

ചേർത്തല:പച്ചക്കറി, പൂ കൃഷിയിലൂടെ സമൃദ്ധവും മനോഹരവുമായ തോട്ടം ഒരുക്കിയ മുഹമ്മ സി.എം.എസ് എൽ.പി സ്‌കൂളിൽ പൂ കൃഷിയുടെ വിളവെടുപ്പ് നടന്നു.ഞാ​റ്റുവേല,പാഠം ഒന്ന് പാഠത്തേക്ക് എന്നീ തോട്ടങ്ങളിലായിരുന്നു ബന്ദിപ്പൂക്കളുടെ വിളവെടുപ്പ് നടന്നത്.
അഡ്വ.യു.പ്രതിഭ എം.എൽ.എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ,സ്‌കൂൾ മാനേജർ ജിജി ജോസഫ്,പ്രധാനാദ്ധ്യാപിക ജോളി തോമസ്,പി.ടി.എ പ്രസിഡന്റ് കെ.പി.സുധീർ,കൃഷി ഡെപ്യൂട്ടി ഡയറക്ടർ വി.അനിത,കൃഷി അസി.ഡയറക്ടർ ടി.സി.ഷീന,സീനിയർ അസിസ്​റ്റന്റ് സിസി,സ്​റ്റാഫ് സെക്രട്ടറി ജെസി തോമസ്,കഞ്ഞിക്കുഴി സഹകരണ ബാങ്ക് പ്രസിഡന്റ് എം സന്തോഷ് കുമാർ, എസ്.എൽ പുരം സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ,ഹരിത മിത്രം അവാർഡ് ജേതാവ് കെ.പി.ശുഭകേശൻ, സെബാസ്​റ്റ്യൻ എന്നിവർ പങ്കെടുത്തു.