hans

ചാരുംമൂട് : നൂറനാട് എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ റെയ്ഡിൽ ചില്ലറ വില്പനക്ക് സൂക്ഷിച്ചിരുന്ന 450 പാക്കറ്റ് ഹാൻസ് പിടികൂടി.താമരക്കുളം ചന്തക്ക് സമീപം ഫാത്തിമ സ്റ്റോഴ്സ് നടത്തുന്ന ഷാജി എന്നിയുടെ കടയിലും വീട്ടിലും നിന്നാണ് ഹൻസ് കണ്ടെത്തിയത്. റെയ്ഡിന് പ്രിവന്റീവ് ഓഫീസർ അബ്ദുൽ ഷുക്കൂർ,സി.ഇ.ഒ മാരായ അനിൽകുമാർ , അശോകൻ, അരുൺ ചന്ദ്രൻ , രാജീവ്, വിജയലക്ഷ്മി എന്നിവർ പങ്കെടുത്തു.