
മാരാരിക്കുളം:ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 'ആർദ്റമീ ആര്യാട് ' പ്രോജക്ടിന്റെ ഭാഗമായി ഡയബറ്റിക് റെറ്റിനോപ്പതി നിർണയിക്കുന്നതിനുളള സൗജന്യ നേത്ര പരിശോധന ക്യാമ്പും ആരോഗ്യ സെമിനാറും നടത്തി. മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നടന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീന സനൽകുമാർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എൻ.പി.സ്‌നേഹജൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. നവജീവൻ വിഷയം അവതരിപ്പിച്ചു.ബ്ലോക്ക് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ജയൻ തോമസ്,ബ്ലോക്ക് പഞ്ചായത്തംഗം കൊച്ചുത്രേസ്യ ജെയിംസ്,വിലഞ്ചിത ഷാനവാസ്,മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ , മെഡിക്കൽ ഓഫീസർ ഡോ.ജയന്തി എന്നിവർ സംസാരിച്ചു.