chandrababu


കായംകുളം : കാർ ഇടിച്ച് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരൻ മരിച്ചു. പെരിങ്ങാല ദേശത്തിനകം ചന്ദുഭവനത്തിൽ ചന്ദ്രബാബു (53) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ആറോടെ കെ.പി റോഡിൽ ചാങ്ങേത്തറ മുക്കിന് സമീപമായിരുന്നു അപകടം. സൈക്കിളിൽ വന്ന ചന്ദ്രബാബുവിനെ കറ്റാനം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റ ചന്ദ്രബാബുവിനെ ആദ്യം താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10ന് . ഭാര്യ: ചിന്താമണി. മക്കൾ: ചന്തു, നന്ദു.