photo

ചേർത്തല:എസ്.എൻ.ഡി.പി യോഗം വയലാർ തെക്ക് 468-ാം നമ്പർ ശാഖയിൽ ചതയദിന പ്രാർത്ഥനയും ചികിത്സാ സഹായ വിതരണവും സ്റ്റോർ റൂമിന്റെ ഉദ്ഘാടനവും നടന്നു.യോഗം ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ ഗുരുപ്രഭാഷണം നടത്തി.ശാഖ വൈസ് പ്രസിഡന്റ് എൻ.ഷിബു അദ്ധ്യക്ഷനായി.സ്റ്റോർ റൂമിന്റെ ഉദ്ഘാടനംശാഖ പ്രസിഡന്റ് ആർ.തിലകപ്പൻ നിർവഹിച്ചു.യൂത്ത്മൂവ്മെന്റ് ശാഖ പ്രസിഡന്റ് കൃഷ്ണ ഉല്ലാസ് ചികിത്സാ സഹായം വിതരണം ചെയ്തു.എസ്.എൻ.ട്രസ്റ്റ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.എൻ.നടരാജൻ മികവ് നേടിയ പ്രതിഭകളെ ആദരിച്ചു.വനിതാസംഘം പ്രസിഡന്റ് രമാദേവി,യൂത്ത്മൂവ്മെന്റ് സെക്രട്ടറി ഷൈൻ,പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി.പുഷ്പാംഗദൻ എന്നിവർ സംസാരിച്ചു.ശാഖ സെക്രട്ടറി പി.ആർ.അശോകൻ സ്വാഗതവും ശാഖ കമ്മിറ്റി അംഗം രാജേന്ദ്ര പ്രസാദ് നന്ദിയും പറഞ്ഞു.