ആലപ്പുഴ: ശമ്പള പരിഷ്കരണം നടപ്പാക്കുക, വാട്ടർ അതോറിട്ടിയുടെ സാമ്പത്തിക വിവരത്തെ കുറിച്ച് ധവള പത്രം പുറപ്പെടുവിക്കുക, കുടിശ്ശിക ഡി.എ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യി.സി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഴിച്ചേരിയിലെ ഡിവിഷൻ ഓഫീസിന് മുന്നിൽ രാപ്പകൽ സമരം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഉണ്ണിക്കൃഷ്ണൻ, വർക്കിംഗ് പ്രസിഡന്റ് അനിൽകുമാ എന്നിവർ സംസാരിച്ചു.