ആലപ്പുഴ: മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനമായ ഇന്ന് ഡി.വൈ.എഫ്‌.ഐയുടെ നേതൃത്വത്തിൽ സെക്കുലർ അസംബ്ലി സംഘടിപ്പിക്കും. 'ഇന്ത്യ കീഴടങ്ങില്ല നമ്മൾ നിശബ്ദരാകില്ല' എന്ന മുദ്രാവാക്യം ഉയർത്തി ജില്ലയിലെ മുഴുവൻ മേഖലകളിലും സെക്കുലർ അസംബ്ലിയുടെ ഭാഗമായി യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. പള്ളിപ്പുറം നോർത്തിൽ ഡി.വൈ.എഫ്‌.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു.സി.പുളിക്കലും, മുല്ലയ്ക്കിൽ ജില്ലാ സെക്രട്ടറി ആർ .രാഹുലും, കുറുപ്പൻകുളങ്ങര മേഖലയിൽ .ജില്ലാ പ്രസിഡന്റ് ജെയിംസ് ശാമുവേലും, പാലമേൽ വടക്ക് മേഖലയിൽ സംസ്ഥാന കമ്മിറ്റിഅംഗം എം.എം. അനസ് അലിയും തെക്കേക്കര പടിഞ്ഞാറേ മേഖലയിൽ ജില്ലാ ട്രഷറർ എം.എസ് .അരുൺകുമാറും, വീയപുരം മേഖലയിൽ സംസ്ഥാന കമ്മിറ്റിഅംഗം രമ്യ രമണനും ഉദ്ഘാടനം ചെയ്യും.