ആലപ്പുഴ : പഞ്ചായത്ത് പ്രസിഡന്റുമാർ തങ്ങളുടെ അധികാരം രാഷ്ട്രീയ പ്രേരിതമായി ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിൽ പഞ്ചായത്ത് രാജ് ചട്ടങ്ങൾ ഭേദഗതി ചെയ്യണം എന്ന് കേരള എൻ.ജി.ഓ സംഘ് സംസ്ഥാന പ്രസിഡന്റ് സി. സുരേഷ് കുമാർ ആവശ്യപ്പെട്ടു.സർക്കാർ ജീവനക്കാരന് മേലുള്ള ഇരട്ട നിയന്ത്രണത്തിനെതിരെ ഫെബ്രുവരി 5ന് പഞ്ചായത്ത് ഡയറക്ടറേറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. എൻ.ജി.ഒ സംഘ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ. മധു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.പ്രകാശ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.ബാബുപിള്ള, സംസ്ഥാന സമിതി അംഗങ്ങളായ ജെ.മഹാദേവൻ, സുമേഷ് ആനന്ദ്, ജില്ലാ ട്രഷറർ എസ്.ശ്രീജിത്ത് , ജില്ലാ ഭാരവാഹികളായ കെ.ആർ. വേണു, സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എൽ. ജയദാസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി എൽ.ദിലീപ് കുമാർ നന്ദിയും പറഞ്ഞു.