ആലപ്പുഴ: ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര പരിപാടിയായ 'സഫലം< ഫെബ്രുവരി 15ന് രാവിലെ ഒമ്പതു മുതൽ ഒന്നുവരെ കുട്ടനാട് സിവിൽ സ്​റ്റേഷൻ വളപ്പിൽ നടക്കും. എൽ.ആർ.എം കേസുകൾ, സർവേ, പ്രളയം സംബന്ധമായ അപേക്ഷകൾ, ഭൂമിയുടെ തരമാ​റ്റം/പരിവർത്തനം, റേഷൻ കാർഡ് എന്നിവയൊഴികെയുള്ള എല്ലാ പരാതികളും സ്വീകരിക്കും. കുട്ടനാട് താലൂക്കിലെ വില്ലേജ് ഓഫീസുകൾ , താലൂക്ക് ഓഫീസ്, ആലപ്പുഴ ആർ.ഡി.ഒ ഓഫീസ്, കളക്ട​റേറ്റ് എന്നിവിടങ്ങളി​ൽ ഫെബ്രുവരി ഒന്ന് മുതൽ 10 ന് വൈകിട്ട് അഞ്ചു വരെ അപേക്ഷകൾ നൽകാം.