പൂച്ചാക്കൽ :തൃച്ചാറ്റുകുളം ചേലാട്ടുഭാഗം ശ്രീനാരായണ വിലാസം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഷഡാധാര പ്രതിഷ്ഠയും ആധാരശിലാന്യാസവും ഇന്ന് നടക്കും.രാവിലെ 8 ന് വി.വി. ബൈജു വാലയിൽ ആധാരശിലയിടും. 8.30 ന് ക്ഷേത്രാചാര്യൻ കെ.ആർ.പ്രസാദ് തന്ത്രി ഷഡാധാര പ്രതിഷ്ഠ നിർവഹിക്കും. ചടങ്ങുകൾക്ക് ഉത്തമൻ കളത്തിൽ, ഭരതൻ കണ്ടോത്ത്, മായ പ്രസാദ്, ഭവാനി കൃഷ്ണൻ എന്നിവർ നേതൃത്വം നൽകും.