sthiyamma

കുട്ടനാട് : വീടിനു മുന്നിലെ കടവിലെ കൽക്കെട്ടിൽ നിന്ന് പാമ്പിന്റെ കടിയേറ്റ വീട്ടമ്മ മരിച്ചു. ചമ്പക്കുളം തെക്കേ അമിച്ചകരി പതിനഞ്ചിൽ ചിറയിൽ സുരേന്ദ്രൻെറ ഭാര്യ സതിയമ്മയാണ് (59) മരിച്ചത്. തിങ്കളാഴ്ച രാവിലെ കടവിൽ ഇറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ സതിയമ്മയെ ആദ്യം ചമ്പക്കുളം ഗവ. ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണമടഞ്ഞത്. . അണലി കടിച്ചതാണെന്നാണ് സംശയം.. മക്കൾ : സുനിൽകുമാർ, സുധീഷ് കുമാർ. മരുമക്കൾ : രമ്യ, ശ്യാമ.