ആലപ്പുഴ:അരൂർ മുതൽ ചേർത്തല വരെ ഹൈവേയിൽ അപകടങ്ങൾ പതിവായ സാഹചര്യ ത്തിൽ ബ്ലിങ്കർ ലൈ​റ്റുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകാമെന്ന് സംസ്ഥാനമനുഷ്യാവകാശ കമ്മീഷൻ.സീബ്രാ എന്റർപ്രൈസസ് എന്ന കമ്പനിക്ക് ലൈ​റ്റുകൾ സ്ഥാപിക്കാൻ അനുമതി നൽകാവുന്നതാണെന്ന് ജില്ലാപൊലീസ് മേധാവിയും റോഡ് സുരക്ഷാ കൗൺസിൽ മെമ്പർ സെക്ര
ട്ടറിയും കമ്മിഷനിൽ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിലാണ് ജുഡിഷ്യൽഅംഗം പി. മോഹനദാസിന്റെ ഉത്തരവ്. അരൂർ-ചേർത്തല റോഡിന്റെ മീഡിയനിൽ 40 ഓളം സ്ഥലങ്ങളിൽ സ്ഥിരമായി അപകടമുണ്ടാകുന്നുവെന്ന് പരാതിപ്പെട്ട് എരമല്ലൂർ സ്വദേശി ആർ. ബിജു സമർപ്പിച്ച പരാതിയിലാണ് നടപടി.