ആലപ്പുഴ: കെ.എം.മാണിയുടെ 87-ാം ജന്മദിനം കാരുണ്യ ദിനമായി കേരള കോൺഗ്രസ് ആചരിച്ചു.
ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർക്കാർ മഹിളാമന്ദിരത്തിൽ നടത്തിയ കാരുണ്യ സംഗമം ജില്ലാ പ്രസിഡന്റ് അഡ്വ.ജേക്കബ് എബ്രഹാം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.എൻ.പുരം ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. ജോർജ് തത്തംപള്ളി, മുരളി പര്യാത്ത്, ബിനാ റസാക്ക്, ശ്രീദേവി തുടങ്ങിയവർ പ്രസംഗിച്ചു.