വള്ളികുന്നം: പഞ്ചായത്ത് രാജ് സംവിധാനം അട്ടിമറിച്ചെന്നും അർഹതയുള്ളവരുടെ ക്ഷേമപെൻഷൻ മസ്റ്ററിംഗിന്റെ പേരിൽ ഇല്ലാതാക്കിയെന്നും ആരോപിച്ച് വള്ളികുന്നം ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യു.ഡി.എഫ് അംഗങ്ങൾ ധർണ നടത്തി. കെ.പി.സി.സി സെക്രട്ടറി കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജീ .രാജീവ് കുമാർ അദ്ധ്യക്ഷത. വഹിച്ചു, ശാനി ശശി, എസ്. വൈ ഷാജഹാൻ, മഠത്തിൽ ഷുക്കൂർ, ഷാജിവാളക്കോട്, സണ്ണി തടത്തിൽ, രാജ് മോഹനൻ, എസ് ലതിക, സി. അനിത, അമ്പിളി കുമാരിയമ്മ, മീനു സജീവ് തുടങ്ങിയവർ സംസാരിച്ചു.