ആലപ്പുഴ: ജില്ലാ ജൂനിയർ പുരുഷ - വനിത കബഡി മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ചേർത്തല സെവൻ ഹീറോസ് ഒന്നാം സ്ഥാനവുംഎസ്.ഡബ്ലു.എസ്. കളർകോട് രണ്ടാം സ്ഥാനവും നേടി. ചെന്നിത്തല സങ്കീർത്തനയും, ആര്യാട്
ലൂഥറൻ എച്ച്.എസ്.എസും മൂന്നാം സ്ഥാനം പങ്കിട്ടു. വനിതാ വിഭാഗത്തിൽ ഫ്രണ്ട്സ് ആലപ്പുഴ ടീം ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം വടക്കേക്കരസാരഥിയും, മൂന്നാം സ്ഥാനം ജി.എച്ച്.എസ്.എസ്. പറവൂരും കരസ്ഥമാക്കി.
ജില്ലാ സ്‌പോർട്‌സ് കാൺസിലിന്റെ ആഭിമുഖ്യത്തിൽ ഇ.എം.എസ്. സ്‌റേഡിയത്തിൽ നടന്ന മത്സരങ്ങൾ സ്‌പോർട്‌സ് കാൺസിൽ പ്രസിഡന്റ്് പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു സ്വാഗതവും സെക്രട്ടറി പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.