കറ്റാനം: ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ഭാഗമായി 65 ലക്ഷം രൂപ മുടക്കി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടീൽ അഡ്വ. യു. പ്രതിഭ എം.എൽ.എ നിർവ്വഹിച്ചു. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.വി.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കുഞ്ഞുമോൾ റജി, എസ്. ജ്യോതികുമാർ , നികേഷ് തമ്പി , ആർ. ഷൈലജ, ഡി.എം.ഒ. ഡോ. അനിതാകുമാരി, സി. ദിവാകരൻ, എ.എം.ഹാഷിർ ഡോ. ജി. സ്മിത തുടങ്ങിയവർ സംസാരിച്ചു.