അമ്പലപ്പുഴ : പുന്നപ്ര എം.ഇ.എസ്.സ്കൂളിന്റെ ഇരുപത്തി രണ്ടാമത് വാർഷികാഘോഷം ചിക്കൂസ് ശിവൻ ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ഡോ.ഫിറോസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.പുന്നപ്ര മധു മുഖ്യാതിഥിയായി. എ.എം.റഷീദ്, നൗഷാദ് അലി, ഹക്കീം ഖലീൽ, തൈക്കൽ സത്താർ, അൽ ജിസാനി എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ എ.എൽ.ഹസീന റിപ്പോർട്ട് അവതരിപ്പിച്ചു.സ്കൂൾ മാനേജർ കെ.എച്ച്.അബ്ദുൽ ഖാദർ സ്വാഗതവും പി.റ്റി.എ.പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം നന്ദിയും പറഞ്ഞു.