വള്ളികുന്നം : പൗരത്വഭേദഗതി നിയമത്തിന് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി വള്ളികുന്നം പഞ്ചായത്ത് കമ്മിറ്റി ജനജാഗ്രത സദസ് സംഘടിപ്പിച്ചു. ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയംഗം ഈരിയ്ക്കത്ത രാജേന്ദ്രനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു. വള്ളികുന്നം കിഴക്ക് ഏരിയ പ്രസിഡന്റ് ജയിംസ് വള്ളികുന്നം അദ്ധ്യക്ഷത വഹിച്ചു. ഏരിയാ ജനറൽ സെക്രട്ടറി സുരേഷ് സോപാനം, വിജയൻ തുണ്ടിൽ, വിജയൻ മുളക്കിലേത്ത്, ശ്രീകുമാർ, സജീവ്, തുടങ്ങിയവർ സംസാരിച്ചു.