കായംകുളം : എൽ.ഡി.എഫ് സർക്കാരിനും നഗരഭരണത്തിനുമെതിരെ യു.ഡി.എഫ് കൗൺസിലർമാർ നഗരസഭ ഓഫീസിന് മുന്നിൽ നടത്തിയ ധർണ രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സമിതി സംസ്ഥാന ചെയർമാൻ ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ.യു.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ അഡ്വ.പി.എസ്. ബാബുരാജ്, കെ.പുഷ്പദാസ്, എ.പി.ഷാജഹാൻ, എച്ച്. ബഷീർകുട്ടി, കെ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.