കായംകുളം : രാഷ്ട്രീയ സ്വയം സേവക സംഘം ചെങ്ങന്നൂർ ജില്ല സ്വാഭിമാൻ സംഗമവും, പഥസഞ്ചലനവും ഫെബ്രുവരി രണ്ടി​ന് കായംകുളം ഗോകുലം മെതാനത്ത് നടക്കും. ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി സ്വാഗത സംഘം അദ്ധ്യക്ഷൻ എ.ആർ.സുരേന്ദ്രൻ, ജന. കൺവീനർ പി.ജി.ശ്രീകുമാർ ,കാര്യവാഹ് എസ്. സതീഷ് എന്നിവർ അറിയിച്ചു. പന്തലിന്റെ കാൽനാട്ടൽ കർമ്മം കായംകുളം ഖണ്ഡ് വ്യവസ്ഥ പ്രമുഖും മുതിർന്ന സ്വയം സേവകനുമായ ആർ.ഗോപാൽജി നിർവഹിച്ചു.

വൈകിട്ട് വിഠോബ, പൊട്ടക്കനയത്ത് ജംക്‌ഷൻ, കല്ലുംമൂട് ജംക്‌ഷൻ എന്നിവടങ്ങളിൽ നിന്നും ആരംഭിക്കുന്ന പഥസഞ്ചലനം മുനിസിപ്പൽ ജംക്‌ഷനിൽ സംഗമിച്ച് ഗോകുലം മൈതാനത്ത് സമാപിക്കും. തുടർന്ന് നടക്കുന്ന സ്വാഭിമാൻ സംഗമം കേരള പ്രാന്ത വിദ്യാർത്ഥി പ്രമുഖ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യും. ദേശാഭിമാനി ടി.കെ മാധവന്റെ പൗത്രൻ എൻ.ഗംഗാധരൻ അദ്ധ്യക്ഷത വഹിക്കും.ജില്ലാ കാര്യവാഹ് എസ്.മോഹനകുമാർ സ്വാഗതവും സമ്പർക്ക പ്രമുഖ് പ്രൊഫ.വി.രഘുനാഥ് നന്ദിയും പറയും.