ഹരിപ്പാട്: ക്ഷേമപ്പെൻഷൻ അട്ടിമറിക്കുന്നതിനെ തിരെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിനെതി രെയും നഗരസഭയ്ക്ക് മുന്നിൽ കോൺഗ്രസ് കൗൺസിലർമാർ നടത്തിയ ധർണ കെ. പി. സി. സി ജനറൽ സെക്രട്ടറി കോശി.എം.കോശി ഉദ്ഘാടനം ചെയ്തു. പാർലമെന്ററി പാർട്ടി ലീഡർ എം.കെ.വിജയൻ അദ്ധ്യക്ഷനായി. കെ.കെ രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. എം.എം.ബഷീർ, എം.ആർ.ഹരികുമാർ, എസ്.വിനോദ്കുമാർ, എസ്.ദീപു, ബിനു ചുള്ളിയിൽ, കെ.എം.രാജു, ജോൺ തോമസ്, എം.സജീവ്, എം.ബി.അനിൽമിത്ര, ശ്രീവിവേക്, കാട്ടിൽ സത്താർ, ബാബുരാജ്, സുധാ സുശീലൻ, ലേഖ അജിത്ത്, ശോഭ വിശ്വനാഥ്, സുബി പ്രജിത്ത്, സ്മിത പ്രദീപ്, രജനി,സതീഷ് മുട്ടം, ബേബി ജോൺ എന്നിവർ സംസാരിച്ചു.