മാന്നാർ: മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനാചരണം ഇന്ന് രാവിലെ 8.30 ന് ചെന്നിത്തല ചെറുകോൽ ശാന്തിവനം ജംഗ്ഷനിൽ നടക്കും. കെ.പി.സി.സി.ജനറൽ സെക്രട്ടറി കോശി എം കോശി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസഡന്റ് രാധേഷ് കണ്ണന്നൂർ അദ്ധ്യക്ഷത വഹിക്കും.