മാവേലിക്കര: എസ്.എന്‍.ഡി.പി യോഗം തഴക്കര 1175-ാം നമ്പർ ശാഖായോഗം വക ഗുരുക്ഷേത്രത്തിന് മുന്നിൽ പുതുതായി പണികഴിപ്പിച്ച അലങ്കാര ഗോപുരത്തിന്റെ സമർപ്പണം ഇന്ന് രാവിലെ 8.30ന് സ്വാമി വിശാലാനന്ദ നിർവ്വഹിക്കും. ശാഖ പ്രസിഡന്റ് എൻ.മോഹൻദാസ് അദ്ധ്യക്ഷനാവും. എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ അഡ്വ.സിനിൽ മുണ്ടപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. മൊട്ടയ്ക്കൽ സോമൻ, ശാഖ സെക്രട്ടറി ഡി.ജയപ്രകാശ്, തജി താച്ചയിൽ, കെ.നടരാജൻ എന്നിവർ സംസാരിക്കും. തഴക്കര ശ്രീലയം വീട്ടിൽ എം.കെ.ചെല്ലമ്മയുടേയും സഹോദരൻ എൻ.പീതാംബരന്റെയും സ്മരണയ്ക്കായി സി.ധർമ്മരാജനും ഷീജധർമ്മരാജനും ചേർന്നാണ് അലങ്കാര ഗോപുരം പണികഴിപ്പിച്ചത്.