മാവേലിക്കര : ലയൺസ് ക്ലബ് ഓഫ് കോട്ടയം എമിറേറ്റ്സിന്റെ നേതൃത്ത്വത്തിൽ മാവേലിക്കര ഗ്രേറ്റർ ലയൺസ് ക്ലബിന്റെ സഹകരണത്തോടെ 125 ഡയാലിസിസ് കിറ്റുകൾ നിർദ്ധനരായ വ്യക്കരോഗികൾക്ക് സൗജന്യമായി വിതരണം ചെയ്തു.

ട്രാവൻകൂർ റീഗൻസി ഹോട്ടലിൽ നടന്ന ചടങ്ങ് ഡിസ്ട്രിക്ട് ഗവർണർ മാഗി ജോസ് ഉദ്ഘാടനം ചെയ്തു. കോട്ടയം എമിറേറ്റ്സ് ലയൺസ് ക്ലബ് പ്രസിഡന്റ് എസ്.ജയകൃഷ്ണൻ അദ്ധ്യക്ഷനായി. മുൻ ഡിസ്ട്രിക്റ്റ് ഗവർണർ കെ.എ.തോമസ്, ഡോ.സി.പി ജയകുമാർ, കെ.എസ്.മോഹനൻ പിള്ള, ഡോ.ബാലചന്ദ്രൻ, സുനിൽകുമാർ, ഗ്രേറ്റർ ലയൺസ് ക്ലബ് പ്രസിഡന്റ് എൻ.നാഗേന്ദ്ര മണി, സെക്രട്ടറി ലാൽദാസ് എന്നിവർ സംസാരിച്ചു.