മാവേലിക്കര : കേരള പ്രദേശ് ഗാന്ധി ദർശൻ വേദി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വദിന അനുസ്മരണവും ഗാന്ധിസ്മൃതി യാത്രയും നടത്തും. തട്ടാരമ്പലത്തിൽ നിന്നു 9.30ന് ആരംഭിക്കുന്ന ഗാന്ധിസ്മൃതി യാത്ര മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസിൽ സമാപിക്കും. സ്വാതന്ത്ര്യ സമരസേനാനി ഗംഗാധരപ്പണിക്കർ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം ചെയർമാൻ ചാരുംമൂട് ഷംസുദീൻ അദ്ധ്യക്ഷനാവും. കെ.ആർ.രാജാറാം ക്ലാസെടുക്കും. സ്കൗട്ട്, റെഡ്ക്രോസ്, എൻ.സി.സി, നാഷനൽ സർവീസ് സ്കീം, സ്റ്റുഡന്റ്സ് ഗാന്ധി ദർശൻ വേദി എന്നിവർ സ്മൃതി യാത്രയിൽ പങ്കെടുക്കുമെന്നു രക്ഷാധികാരി എൻ.കുമാരദാസ്, യാത്ര ക്യാപ്റ്റൻ വിജയമോഹനൻപിള്ള എന്നിവർ അറിയിച്ചു.