a

മാവേലിക്കര: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നഗരസഭ കവാടത്തിൽ യു.ഡി.എഫ് കൗൺസിലർമാർ നടത്തിയ ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പാർലമന്ററി പാർട്ടി ലീഡർ കെ.ഗോപൻ അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് കല്ലുമല രാജൻ മുഖ്യപ്രഭാഷണം നടത്തി. കോശി തുണ്ടുപറമ്പിൽ, എം.രമേശ്കുമാർ, കൃഷ്ണകുമാരി, പ്രസന്നാബാബു, ജീമോൾ ചെറിയാൻ, അജിത്ത് കണ്ടിയൂർ, രമേശ് ഉപ്പാൻസ് എന്നിവർ സംസാരിച്ചു.