മാവേലിക്കര: പ്രീപ്രൈമറി ടീച്ചേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് ഓർഗനൈസേഷൻ മാവേലിക്കര ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ പത്തിന് എ.ഇ.ഒ. ഓഫീസ് മാർച്ച് നടത്തും.ജനകീയ പ്രതിരോധസമിതി ജില്ലാ പ്രസിഡന്റ് മാത്യു വേളങ്ങാടൻ ഉദ്ഘാടനം ചെയ്യും.ഉപജില്ല പ്രസിഡന്റ് എസ്.ശ്രീലേഖ അദ്ധ്യക്ഷയാകും.