chathiyara-vhss

ചാരുംമൂട്‌ : ചത്തിയറ വി.എച്ച്.എസ്,എസ് പൂർവ്വ വിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയ പ്രൊഫ.വയ്യാങ്കര മധുസൂദനൻ സ്മാരക അവാർഡ് സംഗീതജ്ഞൻ ഡോ.മണക്കാല ഗോപാലകൃഷ്ണന് മന്ത്രി ജി.സുധാകരൻ സമ്മാനിച്ചു. ആർ.രാജേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എൻ.സുരേഷ്കുമാർ. വയ്യാങ്കര മധുസൂദനൻ അനുസ്മരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഗീത, സ്കൂൾ മാനേജർ കെ.എ. രുഗ്മിണിയമ്മ എന്നിവർ വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗം എം.കെ.വിമലൻ, ഗ്രാമ പഞ്ചായത്തംഗം എൻ.അജയൻ പിള്ള, പ്രിൻസിപ്പൽ കെ.എൻ.ഗോപാലകൃഷ്ണൻ, ഹെഡ്മാസ്റ്റർ ജി.വേണു, പി.റ്റി.എ പ്രസിഡന്റ് അഷറഫ് കുഞ്ഞ്, സംഘടന രക്ഷാധികാരികളായ കെ.രാജൻപിള്ള, സി.കെ.ബാലകൃഷ്ണൻ നായർ, സെക്രട്ടറി എസ്. ജമാൽ, ഭാരവാഹികളായ ജി.സുരേന്ദ്രൻ പിള്ള, ജി.ദേവരാജൻ, കെ.എൻ.അശോക് കുമാർ, ജി.കൃഷ്ണകുമാർ, സ്റ്റാഫ് സെക്രട്ടറി സി.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.