photo

ചേർത്തല: എ.എസ് കനാൽ പുറമ്പോക്കിൽ ഉൾപ്പെടെ താമസിക്കുന്നവർക്ക് സ്വന്തമായി ഭൂമിയും വീടും നൽകണമെന്ന് ആവശ്യപ്പെട്ട് കെ.എസ്‌.കെ.ടി.യു നേതൃത്വത്തിൽ നഗരസഭ ഓഫീസ് മാർച്ചും ധർണയും നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. കെ.എം.സുകുമാരൻ അദ്ധ്യക്ഷനായി. കെ.എസ്‌.കെ.ടി.യു ജില്ലാ സെക്രട്ടറി എം.സത്യപാലൻ, സി.പി.എം ജില്ലാ സെക്രട്ടേറിയ​റ്റംഗം കെ.പ്രസാദ്, ഏരിയ സെക്രട്ടറി കെ.രാജപ്പൻനായർ, എൻ.ആർ. ബാബുരാജ്,പി.എം. പ്രമോദ് എന്നിവർ സംസാരിച്ചു. സി.ആർ.സുരേഷ് സ്വാഗതവും ടി.ടി.സജി നന്ദിയും പറഞ്ഞു.