മാവേലിക്കര: ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ അംഗീകാരത്തോടെ ആരംഭിക്കുന്ന മാവേലിക്കര ഫുട്ബാൾ അക്കാഡമി ജില്ലാ ലീഗ് മത്സരങ്ങൾക്കായി വിവിധ പ്രായപരിധിയിലുള്ള കുട്ടികളുടെ സെലക്ഷൻ ട്രയൽസ് നടത്തും. അണ്ടർ 8, 10, 12, 14, 16 എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. മാവേലിക്കര കല്ലുമല ബിഷപ്പ് മൂർ വിദ്യാപീഠം സുനിൽ ഗവാസ്ക്കർ സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ 8 മുതൽ അണ്ടർ 8, 10, 12 വിഭാഗങ്ങൾക്കും വൈകിട്ട് 3 മുതൽ 14, 16 വിഭാഗങ്ങൾക്കുമാണ് സെലക്ഷൻ ട്രയൽസ് . രജിസ്ട്രേഷൻ ഫീസ് 100 രൂപ. പങ്കെടുക്കുന്നവർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി എത്തിച്ചേരണം. ഫോൺ: 9446116804, 7559900715.