ചേർത്തല: മുൻ മന്ത്റി കെ.എം.മാണിയുടെ ജന്മദിനം കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ കാരുണ്യ ദിനമായി ആചരിച്ചു. തണ്ണീർമുക്കം ലിസ്യുഭവൻ, ഉഴുവ ധർമ്മഗിരി സെന്റ് ജോസഫ് ഭവൻ എന്നീ വൃദ്ധസദനങ്ങളിൽ ഭക്ഷണ വിതരണം നടത്തി. ചേർത്തല നഗരസഭ ചെയർമാൻ വി.ടി.ജോസഫ്, നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് വടക്കേക്കരി, സി.ഇ. അഗസ്റ്റിൻ, ജോസ് കൊണ്ടോട്ടുകരി, ജേക്കബ് കുടുപ്പള്ളി, മാത്യു കളത്തിത്തറ തുടങ്ങിയവർ നേതൃത്വം നൽകി. ചാലിൽ ലിസ്യുഭവനിൽ നടന്ന കാരുണ്യദിനാചരണം ശ്രീകണ്ഠമംഗലം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് മോഹനൻനായർ ഉദ്ഘാടനം ചെയ്തു.