മാവേലിക്കര: വിവിധ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ്‌ ജനപ്രതിനിധികൾ പഞ്ചായത്ത് ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി. പഞ്ചായത്ത്‌ അംഗങ്ങളായ സുധ വിജയകുമാർ, പുഷ്പരാജൻ, വത്സല.സി.എസ്.പിള്ള, ഭാവന ഭാസ്‌ക്കരൻ, രമാദേവി, ബിന്ദു രാജേന്ദ്രൻ, ചെട്ടികുളങ്ങര മണ്ഡലം പ്രസിഡന്റ് അനീഷ് കരിപ്പുഴ, പി.സോമശേഖരൻ എന്നിവർ സംസാരിച്ചു.