ചേർത്തല:മുഹമ്മ എ.ബി.വിലാസം എച്ച്.എസ്.എസ് വാർഷികവും യാത്രയയപ്പ് സമ്മേളനവും ഇന്നും നാളെയുമായി നടക്കും.ഇന്ന് രാവിലെ 9.30ന് വാർഷിക സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ ഉദ്ഘാടനം ചെയ്യും.ദേവസ്വം പ്രസിഡന്റ് എൻ.കെ.അനിരുദ്ധൻ അദ്ധ്യക്ഷനാകും. തിരക്കഥാകൃത്ത് രതീഷ് രവി വിശിഷ്ടാതിഥിയാകും.പി.ടി.എ പ്രസിഡന്റ് എൻ.ടി.റെജി എൻഡോവ്‌മെന്റ് വിതരണം ചെയ്യും.1.30 മുതൽ കരാക്കെ ഗാനമേള.
നാളെ രാവിലെ 10ന് യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.ജെ.ജയലാൽ മുഖ്യ പ്രഭാഷണം നടത്തും.എൻ.കെ.അനിരുദ്ധൻ ഉപഹാര സമർപ്പണം നിർവഹിക്കും. അദ്ധ്യാപകരായ ഗീതാകുമാരി,ബിനു,സുബ്രഹ്മണ്യൻ പിള്ള എന്നിവരാണ് സർവീസിൽ നിന്ന് വിരമിക്കുന്നത്.