വള്ളികുന്നം: എസ്.എൻ.ഡി.പി യോഗം 4515-ാം നമ്പർ വള്ളികുന്നം കാരാഴ്മ ശതാബ്ദി സ്മാരക ശാഖാ യോഗത്തിൽ ശ്രീനാരായണ ദിവ്യ പ്രബോധനവും ധ്യാനവും ഫെബ്രുവരി 13 മുതൽ 16 വരെ നടക്കും.

ഫെബ്രുവരി 3ന് ഉച്ചയ്ക്ക് 2 ന് ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് പീതാംബര ദീക്ഷ ൽകും.. 11 ന് രാവിലെ 10ന് ധ്യാനത്തിന് ആവശ്യമായ വിഭവങ്ങളും പൂജാ ദ്രവ്യങ്ങളും വിവിധ കേന്ദ്രങ്ങളിൽ നിന്നും സമാഹരിക്കും.
ധ്യാന മണ്ഡപത്തിൽ പ്രതിഷ്ഠിഠിക്കുന്നതിനുള്ള ദിവ്യ ജ്യോതിസ് യജ്ഞാചാര്യന്റെ നേതൃത്വത്തിൽ മഹാനവമി ശാന്തി ഹവനം നടത്തുന്ന മാതൃ ശാഖയായ കന്നിമേൽ 394ാം നമ്പർ ശാഖയിൽ നിന്നും അഞ്ച് ഹോമകുണ്ഡങ്ങളിലായി ജ്വലിപ്പിച്ച് ഘോഷയാത്രയായി മണ്ഡപത്തിൽ എത്തിക്കും.