ആലപ്പുഴ: തീരദേശവാസികളെ കുടിയിറക്കാനുള്ള ആസൂത്രിത നീക്കത്തിനെതിരെയും മത്സ്യത്തൊഴിലാളികളുടെ വിവിധ ക്ഷേമ പദ്ധതികൾ അട്ടിമിക്കാനുള്ള സർക്കാർ നയത്തിനെതിരെയും അഖിലേന്ത്യ മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിനിസിവിൽ സ്റ്റേഷനിലേയ്ക്ക് മാർച്ചും ധർണയും നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ജെയിംസ് ചിങ്കുതറ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ10.30ന് ഡി.സി.സി ഓഫീസിന് മുന്നിൽ നിന്ന് മാർച്ച് ആരംഭിക്കും. ധർണ ഡി.സി.സി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജെയിംസ് ചിങ്കുതറ അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ.ഷുക്കൂർ, എം.മുരളി, അഡ്വ. ഡി.സുഗതൻ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥന പ്രസിഡന്റ് ഓസ്റ്റിൻ ഗോമസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എ.കെ.ബേബി സമരസന്ദേശം നൽകും. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറിമാരായ ബിനു കള്ളിക്കാട്, എൻ.ഷിനോയ് എന്നിവരും പങ്കെടുത്തു.