ആലപ്പുഴ: റോട്ടറി ക്ളബ്ബ് ഒഫ് ആലപ്പി ഗ്രേറ്ററിന്റെ ഈ വർഷത്തെ വൊക്കേഷണൽ എക്സലൻസ് അവാർഡിന് വിനോദ് നാരായണൻ, ഡോ. അനന്തൻ, റിങ്കുരാജ് മട്ടാഞ്ചേരി, ഗായിക ലേഖ അജയ് എന്നിവരും നേഷൻ ബിൽഡർ അവാർഡിന് എസ്.ഡി കോളേജിലെ ഡോ. ജി.നാഗേന്ദ്രപ്രഭുവും അർഹനായതായി റോട്ടറി പ്രോഗ്രാം കോ-ഓർഡിനേറ്റർ അഡ്വ. പ്രദീപ് കൂട്ടാല വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ടിന് വൈകിട്ട് 6.30ന് റോട്ടറി ക്ബ്ബ് ഒഫ് ആലപ്പുഴ ഈസ്റ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ കേരള ലാ അക്കാദമി പ്രിൻസിപ്പാൾ ഡോ. ലക്ഷ്മി നായർ അവാർഡുകൾ വിതരണം ചെയ്യും. മോൻസ് ജോസഫ് എം.എൽ.എ മുഖ്യാഥിതിയാകും. വാർത്താസമ്മേളനത്തിൽ ക്ളബ്ബ് പ്രസിഡന്റ് ജോമോൻ കണ്ണാട്ട്മഠം, സെക്രട്ടറി സുവി വിദ്യാധരൻ, ട്രെയിനർ രാജീവ് വാര്യർ, സിറിയക് ജേക്കബ് എന്നിവരുംപങ്കെടുത്തു.