ആലപ്പുഴ. 'രാഷ്ട്രം - നീതി - നിർഭയത്വം' എന്ന മുദ്രാവാക്യത്തിൽ ഐ.എസ്.എം ജില്ലാ സമിതി സംഘടിപ്പിക്കുന്ന 'യുവജാഗ്രത' നാളെ വൈകിട്ട് 4.30ന് വലിയകുളം മൈതാനിയിൽ നടക്കും. സമ്മേളനം നഗരസഭാദ്ധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്യും. ഐ.എസ്.എം ജില്ലാ പ്രസിഡന്റ് അനീസ് അബ്ദുൾ സലാം അദ്ധ്യക്ഷത വഹിക്കും.