ആലപ്പുഴ: പൂപ്പള്ളി-ചമ്പക്കുളം -വൈശ്യംഭാഗം റോഡിൽ പുനരുദ്ധരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നെടുമുടി-പൂപ്പള്ളി ജംഗ്ഷൻ മുതൽ വൈശ്യംഭാഗം പാലം വരെ ഗതാഗതം പൂർണമായി നിരോധിച്ചു. വാഹനങ്ങൾ മങ്കൊമ്പ് ജംഗ്ഷൻ,ചമ്പക്കുളം പാലം വഴി കടന്നുപോകണം.