ആലപ്പുഴ : എെക്യഭാരതം വായനശാല ആൻഡ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ 100-ാം വാർഷികാഘോഷം ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.കെ.സുലൈമാൻ ഉദ്ഘാടനം ചെയ്തു. സി.കെ.സുകുമാരപ്പണിക്കർ അദ്ധ്യക്ഷനായി. ആലപ്പി രമണൻ കവിതയുടെ പൂർണരൂപം കഥാപ്രസംഗ രൂപേണ അവതരിപ്പിച്ചു. ആർ.ലക്ഷ്മണൻ,നിരഞ്ജൻ കൃഷ്ണൻ എന്നിവർ സംസാരിച്ചു.