ആലപ്പുഴ: അഖില കേരള വണ്ണാർ സംഘം ജില്ലാ വാർഷിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. മുരുകൻ റിപ്പോർട്ട് അവതരിപ്പിച്ചു. വനിത കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നോട്ട് ബുക്ക് വിതരണം സംസ്ഥാന കോ-ഒാർഡിനേറ്റർ അഡ്വ.ബിന്ദുരാജൻ ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രിവന്റീവ് ഒാഫീസർ വി.കെ.മനോജ് കുമാർ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി. വി.ശേഖർ,സത്യൻ എന്നിവർ സംസാരിച്ചു. വനിത കമ്മിറ്റി സെക്രട്ടറി പി.ജയശ്രീ സ്വാഗതവും സംഘടന ജോയിന്റ് സെക്രട്ടറി രുഗ്മിണി നന്ദിയും പറഞ്ഞു.